കട്ടപ്പന: ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നിലുള്ള റൂഫിംഗ് തകർന്ന് വീണു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന റൂഫിംഗിന്റെ ഒരു ഭാഗമാണ് തകർന്ന് വീണത്. ഇന്നലെ ഉച്ചകഴിഞ്ഞുള്ള മഴയിലും കാറ്റിലുമാണ് നിർമ്മാണം കഴിഞ്ഞ റൂഫിംഗ് തകർന്ന് വീണത്. കട്ടപ്പന ബ്ലോക്ക് പഞ്ചായത്താണ് 5 ലക്ഷം രൂപ മുടക്കി ചുറ്റും റൂഫിംഗ് നിർമ്മിക്കുന്നത്. അത്യാഹിതവിഭാഗത്തിന് മുന്നിൽ നിർമ്മിച്ച റൂഫിംഗാണ് ഇന്നത്തെ മഴയിലും കാറ്റിലും തകർന്നത്. ആശുപത്രിയിലെ മറ്റ് സ്ഥലങ്ങളിൽ റൂഫിംഗ് തുടരുകയുമാണ്. നിർമ്മാണം പൂർത്തിയായ ഭാഗമാണ് തകർന്ന് വീണത്. ഈ സമയം ഇവിടെ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ അപകടമാണ് ഒഴിവായത്. നിർമ്മാണത്തിലെ അപാകതയും അഴിമതിയുമാണ് റൂഫിംഗ് തകർന്ന് വീഴാനിടയാക്കിയതെന്ന് ആക്ഷേപമുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗികൾക്ക് മഴയും വെയിലും ഏൽക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൂഫിംഗ് നടത്തുന്നത്. എന്നാൽ രോഗികളുടെ ജീവനെടുക്കുന്ന തരത്തിലുള്ള റൂഫിംഗാണ് നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് അഴിമതി നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുകയും മുഴുവൻ റൂഫിംഗും പൊളിച്ച് നീക്കി ഗുണനിലവാരമുള്ള റൂഫിംഗ് നടത്തണമെത്തുമാണ് ജനങ്ങൾ ആവശ്യമുന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |