SignIn
Kerala Kaumudi Online
Saturday, 17 August 2024 7.13 AM IST

പെൻഷൻ സദസും ആദരിക്കലും നാളെ

പുനലൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയന്റെ 32-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി പുനലൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ പെൻഷൻ സദസും ആദരിക്കലും നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.15ന് പുനലൂർ സ്വയംവരം ഓഡിറ്റോറിയത്തിൽ നടക്കുന്ന പെൻഷൻ സദസ് ജില്ല സെക്ര‌ട്ടറി കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വി.ഓമനകുട്ടൻ അദ്ധ്യക്ഷനാകം. നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത മുഖ്യപ്രഭാക്ഷണം നടത്തും.ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിയുക്ത ദേശിയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ, അഖിലേന്ത്യ അംഗപരിമിത ഫുട്ബാൾ മത്സരത്തിൽ ബെസ്റ്റ് ഗോൾ കീപ്പർ എസ്.ശരത് എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നടക്കുന്ന വിവിധ ക്ലാസുകളിലും ആരോഗ്യ ബോധവത്കരണ പരിപാടിയിലും പി.ആർ.സുരേഷ്, എ.സമ്പത്ത് കുമാർ,ഡോ.എസ്.നാരായണൻ നായർ,വി.ആർ.റെജി,എൽ.ലീന തുടങ്ങിയ നിരവധി പേർ സംസാരിക്കും.ബ്ലോക്ക് സെക്രട്ടറി എ.സുരേഷ്കുമാർ, സ്വാഗതവും എം.ആരിഫബീവി നന്ദിയും പറയും. പ്രസിഡന്റ് വി.ഓമനക്കുട്ടൻ, സെക്രട്ടറി എ. സുരേഷ്കുമാർ, ജെ.അശോകൻ,സിവിജയചന്ദ്രൻ, കെ.രവീന്ദ്രൻ തുടങ്ങിയവർ വാർത്ത സമ്മേനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.