SignIn
Kerala Kaumudi Online
Saturday, 27 July 2024 2.21 PM IST

അന്ന് പരസ്യ ശകാരം,​ വിവാദം,​ പിന്നാലെ രാഹുലിന് വീട്ടിൽ വിരുന്നൊരുക്കി ലക്‌നൗ ഉടമ സഞ്‌ജീവ് ഗോയങ്ക

lsg

ന്യൂഡൽഹി: ഐപിഎൽ ഫ്രാഞ്ചെയ്‌സി ലക്‌നൗ സൂപ്പർ ജയന്റ്സ് നായകൻ കെ എൽ രാഹുലിന് വിരുന്നൊരുക്കി ടീം ഉടമ സഞ്‌ജീവ് ഗോയങ്ക. കഴിഞ്ഞ ദിവസം സഞ്‌ജീവിന്റെ ന്യൂഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു രാഹുലിന് വിരുന്ന് നൽകിയത്. ചിരിയോടെ രാഹുലിനെ സഞ്‌ജീവ് ഗോയങ്ക സ്വീകരിക്കുന്നതും ആശ്ളേഷിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നു. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെ നിർണായക മത്സരം നടക്കവെയാണ് ടീം ഉടമ നായകന് ഇന്നലെ വിരുന്നൊരുക്കിയത്.

പ്ളേ ഓഫിലെത്താൻ ഇന്നത്തേതടക്കം അവശേഷിക്കുന്ന മത്സരങ്ങൾ ലക്‌നൗവിന് വിജയിച്ചേ തീരൂ. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് പത്ത് വിക്കറ്റിന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയ ലക്‌നൗ നായകനോട് മത്സരത്തിന് ശേഷം ഗോയങ്ക കടുത്ത ശകാരവും രോഷപ്രകടനവും നടത്തുന്ന വീ‌ഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മറുപടി നൽകാൻ ശ്രമിക്കുന്ന രാഹുലിനോട് എന്നിട്ടും സഞ്‌ജീവ് ഗോയങ്ക ദേഷ്യപ്പെടുന്നത് തുടർന്നിരുന്നു.

വീഡിയോ വൈറലായതോടെ രാഹുൽ ഫ്രാഞ്ചൈസി ഒഴിയണമെന്ന് നിരവധി ആരാധകർ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെ പിന്തുണച്ച് നിരവധി മുൻ ഇന്ത്യൻ താരങ്ങളും രംഗത്തെത്തി. ഇതിനിടെ രംഗം തണുപ്പിക്കാൻ നടന്നത് 'ചായക്കോപ്പയിലെ കൊടുങ്കാറ്റ്' മാത്രമാണെന്നും എല്ലാ ടീം മീറ്റിംഗിലും ഇങ്ങനെ സംഭവിക്കാറുണ്ടെന്നും ടീം അസിസ്റ്റന്റ് കോച്ച് ലാൻസ് ക്ളൂസ്‌നർ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇന്ന് ആരാധകരെ കൂടി തണുപ്പിക്കാൻ സഞ്ജീവ് ഗോയങ്ക വിരുന്ന് നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, KL RAHUL, LSG, OWNER, SANJEEV GOENKA, DINNER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.