SignIn
Kerala Kaumudi Online
Friday, 31 May 2024 9.19 PM IST

മൈജി ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ് ടെക്‌നോളജി പുതിയ ലോഗോ പുറത്തി​റക്കി​

mit
മൈജി ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയുടെ പുതിയ ലോഗോ മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവർ ചേർന്ന് പുറത്തി​റക്കുന്നു. എ. കെ. ഷാജി (ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ, മൈജി), ഹാനി ഷാജി, മുഹമ്മദ് ഷാഫി (ഹെഡ് ഒഫ് ഇൻസ്റ്റിറ്റ്യൂട്ട് , എം.ഐ.ടി ) എന്നിവർ സമീപം.

കോഴി​ക്കോട്: 18 വർഷത്തിലധികം സേവന പാരമ്പര്യമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്ജറ്റ് റീട്ടെയിൽ നെറ്റ് വർക്കായ മൈജിയുടെ വിദ്യാഭ്യാസ സംരംഭമായ മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ പുതിയ ലോഗോ മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവർ ചേർന്ന് പുറത്തി​റക്കി​.

മൊബൈൽ ടെക്‌നോളജി രംഗത്ത് തൊഴിൽ നേടാൻ താത്പര്യമുള്ള പ്ലസ് ടു / ഡിഗ്രി / വൊക്കേഷണൽ ഹയർ സെക്കൻഡറി (വി​.എച്ച്.എസ്.ഇ), പോളിടെക്‌നിക്, ഐ.ടി.ഐ എന്നി​വ കഴിഞ്ഞവർക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ കുറഞ്ഞ ഫീസിൽ പഠിക്കാൻ കഴിയുന്ന സ്മാർട്ട് കോഴ്‌സുകളാണ് മൈജി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഒരുക്കിയിരിക്കുന്നത്. ഹെക്‌സ് ടോഗി​ൾ എന്ന നൂതന രീതിയിലൂടെ ആപ്പിൾ, ആൻഡ്രോയിഡ്, ഹാൻഡ് ഹെൽഡ് ഡിവൈസുകളുടെ ലെവൽ വൺ മുതൽ ലെവൽ ഫോർ വരെയുള്ള സോഫ്റ്റ് വെയർ ആൻഡ് ഹാർഡ് വെയർ സംബന്ധമായ പരാതി​കൾ പരിഹരിക്കാൻ സജ്ജരാക്കുന്നതാണ് സർക്കാർ അംഗീകാരമുള്ള കോഴ്‌സുകൾ.

100 ശതമാനം ജോലി ഉറപ്പുനൽകുന്ന , 4 മുതൽ 18 മാസം വരെ ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളുടെ പഠനശേഷം മൈജിയിലോ മറ്റ് കമ്പനികളിലോ വിദ്യാർത്ഥികൾക്ക് മികച്ച ശമ്പളത്തോടെയുള്ള ജോലി നേടാം. കൺസ്യൂമർ ഇലക്ട്രോണിക്‌സ് ആൻഡ് ഹോം അപ്ലയൻസസ് പ്രോഡക്ടുകളുടെ റിപ്പയറിംഗ് പഠിക്കുന്നതിനായി ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് റീഎൻജി​നീയറിംഗ് കോഴ്‌സിലേക്കും അഡ്മിഷൻ നേടാം. സ്മാർട്ട് ഫോൺ റീ എൻജി​നീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് റീ എൻജി​നീയറിംഗ് എന്നീ കോഴ്‌സുകൾക്ക് സ്വദേശത്തും വിദേശത്തും വളരെ ജോലി സാദ്ധ്യതയുമുണ്ട്.

ഇന്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് എന്നിവയും കോഴ്‌സ് കാലയളവിൽ ഉണ്ടായിരിക്കും.

അനുഭവസമ്പന്നരായ അദ്ധ്യാപകർ, മികച്ച ഫെസിലിറ്റീസ് എന്നിവയോടുകൂടിയ മികച്ച ടെക്‌നോളജി പരിശീലന കേന്ദ്രങ്ങളാണ് മൈജി തൊണ്ടയാട്, പെരിന്തൽമണ്ണ, എന്നീ ബ്രാഞ്ചുകളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ സൗജന്യ ഹോസ്റ്റൽ സൗകര്യവും ലഭ്യം.

അഡ്മിഷനായി ബന്ധപ്പെടുക ഫോൺ​: 7994 333 666. കൂടുതൽ വിവരങ്ങൾക്ക് www. mygmit.com സന്ദർശിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.