SignIn
Kerala Kaumudi Online
Thursday, 18 July 2024 6.42 AM IST

ബ്ലൂ ഡാർട്ട് ഇലക്ട്രിക് വാഹന (ഇവി) വ്യൂഹ വിപുലീകരണം അനാച്ഛാദനം

bluedart

മുംബ: ദക്ഷിണേഷ്യയിലെ പ്രമുഖ കൊറിയറും സംയോജിത എക്‌സ്പ്രസ് പാക്കേജ് വിതരണ കമ്പനിയുമായ ബ്ലൂ ഡാർട്ട് ഇലക്ട്രിക് വാഹന (ഇ.വി) വ്യൂഹ വിപുലീകരണം അനാച്ഛാദനം ചെയ്തു. ഇതോടെ ബ്ലൂ ഡാർട്ടിന്റെ ഇലക്ട്രിക് വാഹന ശ്രേണിയിൽ 480ലധികം വാഹനങ്ങളായി.
ഫ്‌ളീറ്റിലേക്ക് ഇവികളുടെ സംയോജനം പ്രതിമാസം 15.05 ടൺ കാർബൺ ഡയോക്‌സൈഡ് ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുമെന്ന് കണക്കാക്കുന്നു.
കമ്പനിയുടെ സസ്‌റ്റൈനബിളിറ്റി റോഡ് മാപ്പ് പ്രതിവർഷം 111,000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നതുപോലുള്ള സംരംഭങ്ങൾക്ക് ഊന്നൽ നൽകുന്നു. മരങ്ങൾ പ്രായപൂർത്തിയാകുമ്പോൾ പ്രതിവർഷം 13,320 ടണ്ണിലധികം കാർബൺ ഡയോക്‌സൈഡ് ഉദ്‌വമനം നികത്തുമെന്നും അധികൃതർ പറഞ്ഞു.
'ബ്ലൂ ഡാർട്ട് ഇന്ത്യയിൽ സുസ്ഥിരമായ ലോജിസ്റ്റിക്‌സിനെ നയിക്കുന്നുവെന്നും ഇത് ഹരിത ഭാവിയിലേക്കുള്ള പാത തുറക്കുന്നുവെന്നും ലൂ ഡാർട്ട് മാനേജിംഗ് ഡയറക്ടർ ബാൽഫോർ മാനുവൽ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളെ ഞങ്ങളുടെ വാഹനവ്യൂഹത്തിലേക്ക് സംയോജിപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് വലിയ തോതിൽ കഴിയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.