SignIn
Kerala Kaumudi Online
Thursday, 18 July 2024 6.41 AM IST

സിഎക്‌സ് ഓട്ടൊമെേഷനിൽ വിപ്ലവം സൃഷ്ടിക്കാൻ കൈകോർത്ത് എക്‌സ്പീരിയോണും ട്വിക്‌സറും

binu-jacob

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായ എക്‌സ്പീരിയോൺ ടെക്‌നോളജീസ് ഹൈപ്പർ പേഴ്‌സണലൈസ്ഡ് എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാൻ ബിസിനസുകളെ സഹായിക്കുന്ന ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ട്വിക്‌സറുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.
ബി.എഫ്.എസ്‌.ഐ, ഹെൽത്ത് കെയർ, റീട്ടെയിൽ, ലോജിസ്റ്റിക്‌സ്, ഗതാഗതം തുടങ്ങിയ വ്യവസായങ്ങൾക്ക് ഡിജിറ്റൽ പ്രോസസ് ഓട്ടോമേഷനായി എൻഡ്ടുഎൻഡ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതാണ് ഈ പ്ലാറ്റ്‌ഫോമുകൾ.
എക്‌സ്പീരിയോണും ട്വിക്‌സറും തമ്മിലുള്ള സഹകരണം ബി2സി ആൻഡ് ബി2ബി മേഖലയിൽ മികച്ച സേവനം സാദ്ധ്യമാക്കുന്നു. സിഎക്‌സ് ഓട്ടോമേഷൻ പ്ലാറ്റ്‌ഫോം, ഇന്റലിജന്റ് പ്രോസസ് ഓട്ടൊമേഷൻ, ഓമ്‌നിചാനൽ ചാറ്റ് സൊല്യൂഷൻസ് എന്നിവയുൾപ്പെടെയുള്ള ട്വിക്‌സറിന്റെ പ്രധാന യു.എസ്.പികൾ ബി.എഫ്.എസ്‌.ഐ, ഹെൽത്ത് കെയർ, റീട്ടെയിൽ, ലോജിസ്റ്റിക്‌സ്, ട്രാൻസ്‌പോർട്ടേഷൻ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഉയർന്ന ഉപഭോക്തൃ അനുഭവം സാദ്ധ്യമാക്കുന്നതിനും ഇടപാടുകാരെ പ്രാപ്തരാക്കും.
സിഎക്‌സ് ഓട്ടോമേഷൻ, ആഴത്തിലുള്ള ഡൊമെയ്ൻ വൈദഗ്ദ്ധ്യം, സിംഗിൾ വെണ്ടർ ഇടപെടൽ, വിലനിർണയ പ്രവചനം, നവീകരണത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ സമാനതകളില്ലാത്ത മൂല്യവർദ്ധനവിന് പങ്കാളിത്തം ലക്ഷ്യമിടുന്നു.
എ ഐ, സിഎക്‌സ് ഓട്ടോമേഷൻ മേഖലകളിൽ ഫലപ്രദമായ പരിഹാരങ്ങൾ നൽകുന്നതിൽ എക്‌സ്പീരിയോണിന്റെ മികവുകൾ വർദ്ധിപ്പിക്കുന്നതാണ് പങ്കാളിത്തമെന്ന് എക്‌സ്പീരിയോൺ ടെക്‌നോളജീസ് സിഇഒ ബിനു ജേക്കബ് പറഞ്ഞു. തങ്ങളുടെ എൻജിനിയറിംഗ് മികവും ട്വിക്‌സറിന്റെ അത്യാധുനിക പ്ലാറ്റ്‌ഫോമും തമ്മിലുള്ള സഹകരണം ഇടപാടുകാർക്ക് വലിയ മാറ്റം സാദ്ധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്‌സ്പീരിയോണുമായുള്ള സഹകരണം ലോകമെമ്പാടുമുള്ള സാന്നിദ്ധ്യം വിപുലീകരിക്കുന്നതിനുള്ള നിരവധി അവസരങ്ങൾ തുറക്കുകയാണെന്ന് ട്വിക്‌സർ സി.ഇ.ഒ അശോക് ആനന്ദ് പറഞ്ഞു. ട്വിക്‌സറിന്റെ ജനറേറ്റീവ് എഐ പവർഡ് പ്ലാറ്റ്‌ഫോമിന്റെ ശക്തിയും പുതുമകളും ഉപയോഗിച്ച് മികച്ച സേവനം എന്നതാണ് രണ്ട് കമ്പനികളുടെയും ലക്ഷ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.