ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ ഒഴിവു വരുന്ന ഒരു തസ്തികയിലേക്കും,ആറുമാസത്തേക്കുള്ള താത്കാലിക തസ്തികയിലേക്കും നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ 24ന് രാവിലെ 11 ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും ബി.കോം ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും പി.ജി,ഡി.സി.എ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |