കൊല്ലം: യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. കുരീപ്പുഴ വിളയിൽ കിഴക്കതിൽ വീട്ടിൽ കുര്യാക്കോസ് മകൻ ജോയ് (45) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. തൃക്കടവൂർ കുരീപ്പുഴ സ്വദേശി ജോമോനെയാണ് (27) ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2 നാണ് സംഭവം. ജോമോനെ പ്രതി അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതി വാളുമായി എത്തുകയും കുരീപ്പുഴ ഉപ്പേരി കോളനി പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ ജോമോന്റെ കൈവിരലുകൾക്കും കൈത്തണ്ടയ്ക്കും ആഴത്തിൽ മുറിവേറ്റു. അഞ്ചാലുംമൂട് പൊലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, പ്രതീപ്, സി.പി.ഒമാരായ സനോജ്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |