കൊടുങ്ങല്ലൂർ : സി.പി.ഐ നേതാവും മുൻ കൃഷിമന്ത്രിയുമായിരുന്ന വി.കെ.രാജന്റെ സ്മരണയ്ക്ക് വി.കെ.രാജൻ സ്മാരക സമിതി ഏർപ്പെടുത്തിയ പൊതുപ്രവർത്തകർക്ക് നൽകുന്ന അവാർഡിന് ഈ വർഷം സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അർഹനായതായി സമിതി ചെയർമാൻ സി.എൻ. ജയദേവനും കൺവീനർ കെ.ജി.ശിവാനന്ദനും അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മേയ് 29ന് കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു അവാർഡ് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |