ന്യൂഡൽഹി: അഭിഭാഷകർ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും സേവനം മോശമാണെന്ന് ആരോപിച്ച് ഉപഭോക്തൃ കേസ് നൽകിയാൽ നിലനിൽക്കില്ലെന്നും സുപ്രീംകോടതി. അഭിഭാഷകർ ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് 2007ൽ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചിരുന്നു. ഇതിനെയാണ് ജസ്റ്രിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് തിരുത്തിയത്. വ്യാപാരവും വാണിജ്യവും പോലെയല്ല അഭിഭാഷകരുടെ സേവനം. പ്രൊഫഷണലുകളെ വേർതിരിച്ചു തന്നെയാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |