SignIn
Kerala Kaumudi Online
Saturday, 27 July 2024 6.34 AM IST

വൃദ്ധയെ കബളിപ്പിച്ച് സ്വർണമാല തട്ടിയെടുത്തയാളെ തിരിച്ചറിഞ്ഞു

കായംകുളം : ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശിയായ മോഷ്ടാവിനെ ഉടൻ കസ്റ്റഡിയിൽ എടുക്കും. പെരിങ്ങാല പുതുവനയിൽ അന്നമ്മ ചാക്കോയുടെ (72) 5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാലയാണ് കഴിഞ്ഞ ദിവസം തട്ടിയെടുത്തത്.

അന്നമ്മ രാവിലെ വീടിനടുത്ത കടയിൽ നിന്ന് പാൽ വാങ്ങി വരുമ്പോൾ അമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ ബൈക്കിൽ എത്തി നിറയിൽമുക്ക് കത്തോലിക്ക പള്ളിയിൽ നിന്നും വരികയാണെന്ന് പരിചയപ്പെടുത്തി. വിധവയായ ഒരു സ്ത്രീയ്ക്ക് പള്ളിയിൽ നിന്ന് 3ലക്ഷം രൂപ നൽകുന്നുണ്ടെന്നും അതിന് അർഹതനേടിയത് അന്നമ്മയാണെന്നും ധരിപ്പിച്ച ശേഷം വീട്ടിലേക്ക് ചെന്നു. മൂന്ന് ലക്ഷം രൂപ ലഭിക്കാനായി ആദ്യം 7500 രൂപ അടയ്ക്കണമെന്നു പറഞ്ഞപ്പോൾ വീട്ടിൽ പണമില്ലെന്ന് അന്നമ്മ അറിയിച്ചു. സ്വർണ്ണമാല ഊരി തന്നാൽ പണയം വച്ച് ആ തുക പള്ളിയിൽ അടയ്ക്കാമെന്നും 3 ലക്ഷം ലഭിക്കുമ്പോൾ മാലതിരികെ എടുത്തു തരാമെന്നും പറഞ്ഞ് ഇയാൾ പറഞ്ഞപ്പോൾ അന്നമ്മ മാല നൽകുകയായിരുന്നു.

പിന്നീട് സംശം തോന്നിയ അന്നമ്മ മകളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രദേശത്തെ സി.സി ടിവി ക്യാമറ ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.