കുന്നംകുളം: പെരുമ്പിലാവിൽ വിദ്യാഭ്യാസ സ്ഥാപനം സാമൂഹികവിരുദ്ധർ അടിച്ചു തകർത്തു. പെരുമ്പിലാവ് ഒരു കാൽക്കുന്നിൽ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റിയൂട്ടായ സുമാർ അക്കാഡമിയാണ് സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തത്. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയ ആക്രമിസംഘം സ്ഥാപനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു. സ്ഥാപനത്തിന്റെ പ്രധാന ഓഫീസിൽ നടത്തിയ ആക്രമണത്തിൽ എൽ.ഇ.ഡി ബൾബുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദ്യാർത്ഥികളുടെ പഠന രേഖകൾ എന്നിവ ആക്രമിസംഘം നശിപ്പിച്ചു. ശബ്ദം കേട്ട് ജീവനക്കാർ എത്തുമ്പോഴേക്കും ആക്രമിസംഘം ഓടി രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |