SignIn
Kerala Kaumudi Online
Saturday, 17 August 2024 11.56 AM IST

അച്ഛന്റെ മരണം: മകൻ റിമാൻഡിൽ

murder

മലയിൻകീഴ്: അടിയേറ്റ് അച്ഛൻ മരിച്ച സംഭവത്തിൽ മകൻ റിമാൻഡിൽ. വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ(63) മരിച്ച കേസിലാണ് മകൻ രാജേഷിനെ (36) റിമാൻഡ് ചെയ്തത്.കൂലിപ്പണിക്കാരനായ രാജേന്ദ്രൻ മക്കളുമൊത്ത് മദ്യപിക്കുന്നത് പതിവായിരുന്നു.

ഇക്കഴിഞ്ഞ 4ന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ വാക്കുതർക്കത്തിനിടെ മകൻ രാജേഷ് തടിക്കഷണം കൊണ്ട് മുഖത്തടിച്ച് വീഴ്ത്തിയത്. ബോധം നഷ്ടപ്പെട്ട രാജേന്ദ്രൻ തറയിൽ വീണെങ്കിലും രാജേഷ് തലയ്ക്ക് വീണ്ടും അടിക്കുകയായിരുന്നു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാജേന്ദ്രൻ മരിച്ചത്.കോടതിയിൽ ഹാജരാക്കിയ രാജേഷിനെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, ARREST RAJESH
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.