ശബരിമല: ഇടവമാസ പൂജകൾക്ക് നട തുറന്ന ശബരിമലയിൽ തോരാമഴയിലും തീർത്ഥാടക പ്രവാഹം. ഇന്നലെ പുലർച്ചെ നടതുറക്കുമ്പോൾ തീർത്ഥാടകരുടെ നിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും പിന്നിട്ട് ജ്യോതിർ നഗറിലേക്ക് നീണ്ടു. പുലർച്ചെ അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്.രാവിലെ നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടന്നു. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതിഹോമവും നെയ്യഭിഷേകവും നടത്തി. 19നാണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി 10ന് നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |