SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.04 PM IST

ശരിക്കുള്ള എതിരാളി പ്രിയങ്കയെന്ന് സ്മൃതി

election

ന്യൂഡൽഹി: അമേഠിയിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിലും തന്റെ യഥാർത്ഥ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

എന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണ്. സഹോദരൻ മുന്നിൽ നിന്ന് പോരാടുന്നുണ്ടെങ്കിലും പ്രിയങ്കയാണ് പിന്നണിയിലെ മത്സരത്തിൽ- ഒരു പ്രമുഖ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സീറ്റാണ് അമേഠിയെന്നും സ്മൃതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രിയങ്ക ഗാന്ധി അമേഠിയിൽ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. സോണിയ ഗാന്ധിയും രാഹുലും അമേഠിയിൽ മുൻപ് വിജയിച്ചിരുന്നു. എന്നാൽ, 2019ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി അമേഠിയിൽ പുതിയ ചരിത്രം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360