ആലപ്പുഴ: ആലുവാ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പുറത്തിറക്കുന്ന 'ഈശ്വരാ ജഗദീശ്വര' എന്ന ഗാനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്തു.
വിനുധർമ്മരാജനാണ് രചന.സംഗീതം ഡോ: ബിജു അനന്തകൃഷ്ണനും.പാടിയത് സുദീപ് കുമാറുമാണ്. വിനു ധർമ്മരാജനെയും സുദീപ് കുമാറിനെയും യോഗം ജനറൽ സെക്രട്ടറി ആദരിച്ചു. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്.അജുലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലർമാരായ പി.കെ പ്രസന്നൻ,സി.എ.ബാബു,പി.സുന്ദരൻ,കെ.പി.ഗോപാലകൃഷ്ണൻ,എം.എം.മജേഷ്,ബൈജു ജി,വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ,അജി ഗോപിനാഥൻ,ഷിൻ ശ്യാമളൻ,എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |