SignIn
Kerala Kaumudi Online
Sunday, 27 October 2024 12.55 PM IST

ലക്ഷ്യബോധമുള്ളവരായി വിദ്യാർത്ഥികളെ വളർത്തണം: സ്വാമി ശുഭാംഗാനന്ദ

Increase Font Size Decrease Font Size Print Page
sivagiri
Sivagiri

ശിവഗിരി: ലക്ഷ്യബോധമുള്ളവരായി വിദ്യാർത്ഥികളെ വളർത്താൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.

ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. വിദ്യയിലൂടെ മാത്രമേ മനുഷ്യർക്ക് ഉന്നതിയിലെത്താനാകൂവെന്നാണ് ശ്രീനാരായണഗുരുദേവൻ ഉപദേശിച്ചത്. വിദ്യാർത്ഥികളുടെ പഠന അഭിരുചി കണ്ടറിഞ്ഞ് അവർക്ക് തുടർപഠന മാർഗനിർദ്ദേശം നൽകുന്നതിനായി ശിവഗിരി മഠം പദ്ധതികളാവിഷ്‌കരിക്കുമെന്നും ഇതിനായി പ്രമുഖരായ അദ്ധ്യാപകരെയും മറ്റും ഉൾപ്പെടുത്തി സായാഹ്നക്ലാസുകൾ ശിവഗിരിയിൽ ആരംഭിക്കുമെന്നും സ്വാമി പറഞ്ഞു.

ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ആമുഖ പ്രഭാഷണവും ധർമ്മസംഘം ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണവും നടത്തി. സ്വാമി വിശാലാനന്ദ,സ്വാമി അസംഗാനന്ദ ഗിരി,സ്വാമി വിരജാനന്ദഗിരി എന്നിവരും പങ്കെടുത്തു.

ഫോട്ടോ: ശിവഗിരി മഠത്തിന്റെ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ നിർവഹിക്കുന്നു. സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ,സ്വാമി വിരജാനന്ദഗിരി,സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവർ സമീപം

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.