SignIn
Kerala Kaumudi Online
Monday, 07 July 2025 1.24 AM IST

വെറും ഒരു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാർ, ഒറ്റ ചാർജിൽ 60 കിലോ മീറ്റർ; യക്കൂസ കരിഷ്മ സോഷ്യൽ മീഡിയയിൽ ഹിറ്റ്

Increase Font Size Decrease Font Size Print Page
yazuka-karishma

ഇന്ത്യൻ വാഹനവിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ മാർക്കറ്റ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോൾ വാഹനങ്ങൾക്ക് പകരം ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നതും ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനാണ്. അതുകൊണ്ട് തന്നെ വിദേശ കമ്പനികൾ പുത്തൻ മോഡലുകളുമായി ഇന്ത്യയിലേക്ക് കടന്നുവരികയാണ്. ചൈനീസ് കമ്പനിയായ ബിവൈഡി അടുത്തിടെ ഇന്ത്യൻ മാർക്കറ്റിൽ ചുവടുവച്ച കമ്പനിയാണ്. എന്നാൽ ഉയർന്ന വില ഇലക്ട്രിക് വാഹനങ്ങളോട് മുഖം തിരിക്കാൻ ചിലരെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും കുറഞ്ഞ വേരിയന്റിലുള്ള വാഹനത്തിന് ഏറ്റവും കുറഞ്ഞത് ഏഴ് മുതൽ പത്ത് ലക്ഷം രൂപ വരെ നൽകണം.

കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനം വിപണിയിൽ ഇറക്കാനുള്ള ശ്രമവും ഓരോ കമ്പനിയുടെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ലക്ഷം രൂപയ്ക്ക് ഇലക്ട്രിക് കാർ സ്വന്തമാക്കാൻ സുവർണാസരം ഒരുക്കിയിരിക്കുകയാണ് ഒരു കമ്പനി. യാക്കൂസ എന്ന കമ്പനിയാണ് കരിഷ്മ എന്ന മൈക്രോ ഇലക്ട്രിക് കാർ പുറത്തിറക്കിയത്. ഒരു ലക്ഷയ്ക്ക് രൂപ വിലയുള്ള ഈ കാറിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചില യൂട്യൂബ് ചാനലുകളാണ് കരിഷ്മയുടെ വീഡിയോ പങ്കുവച്ചത്.

അടിപൊളി ലുക്കിലാണ് വാഹനത്തിന്റെ മുൻഭാഗം നിർമ്മിച്ചിരിക്കുന്നത്. വാഹനത്തിന്റെ ഓണർ എന്ന് അവകാശപ്പെട്ടയാളാണ് ഓരോ കാര്യങ്ങളും യൂട്യൂബ് ചാനലിനോട് വിവിരിക്കുന്നത്. ബ്ലാക്ക് ഗ്രില്ലും എൽഇഡി ഡിആർഎല്ലും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ റോഡുകളിലൂടെയും ട്രാഫിക്കിലൂടെയും എളുപ്പത്തിൽ ഓടിക്കാൻ സാധിക്കുന്ന വിധത്തിലാണ് വാഹനത്തിന്റെ ഘടന. യാക്കൂസ കരിഷ്മ ഇവി കാറിന്റെ പുറംഭാഗം കാണിച്ച ശേഷം, അവതാരകൻ പിന്നിൽ ഘടിപ്പിച്ച കാറിന്റെ ഇലക്ട്രിക് മോട്ടോർ കാണിക്കുന്നുണ്ട്. ഈ കാറിന്റെ ഡീലർ താനാണെന്നും ഉടമ യൂട്യൂബ് ചാനലിനോട് പറയുന്നുണ്ട്.

കാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. 25 മുതൽ 30 കിലോ മീറ്റർ വേഗത്തിൽ വരെ കാർ സഞ്ചരിക്കാൻ സാധിക്കും. 1250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിലുള്ളത്. ഒരു വർഷത്തെ വാറണ്ടി മോട്ടോറിനുണ്ട്. ഈ കാലയളവിൽ മോട്ടോറിന് എന്തു സംഭവിച്ചാലും കമ്പനി സൗജന്യമായി പരിഹാരം കാണും. 60 വാട്ട് 40എഎച്ച് ബാറ്ററിയാണ് വാഹനത്തിലുള്ളത്. ടൈപ്പ് 2 ചാർജർ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാം. ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് ചാർജ് ചെയ്യാനെടുക്കുന്ന സമയം. 50 മുതൽ 60 കിലോ മീറ്റർ വരെ റേഞ്ച് ഒറ്റ ചാർജിൽ ലഭിക്കും. വാങ്ങുന്ന സമയത്ത് ലഭ്യമായ കിഴിവുകൾ അനുസരിച്ച് ഏകദേശം 1 മുതൽ 2 ലക്ഷം രൂപ വിലയിൽ കാർ ലഭിക്കുമെന്നാണ് ഉടമ പറയുന്നത്.

TAGS: AUTO, AUTONEWS, LIFESTYLE, AUTO, CAR, ELECTRIC CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.