നിലമ്പൂർ: ആഢ്യൻപാറ മായംപള്ളി ഭാഗത്ത് ൽ മൂന്നു കന്നാസുകളിലും ഇരുമ്പ് ബാരലിലും സൂക്ഷിച്ച 305 ലിറ്റർ വാഷ് കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പ് പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന പെരുമ്പത്തൂർ കുറുംകുളം സ്വദേശി ആലുങ്ങൽ പറമ്പിൽ രാധാകൃഷ്ണൻറെപേരിൽ കെസെടുത്തു. സ്ഥലത്തുണ്ടായിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. ചാലിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയിൽ നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ആർ.രതീഷും നടത്തിയ പെട്രോളിംഗിനിടയിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ അർ.പി സുരേഷ് ബാബു സി.ഇ.ഓമാരായ സി.ടി. ഷംനാസ് എബിൻ സണ്ണി, സബിൻ ദാസ്, ഡ്രൈവർ മഹമൂദ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |