SignIn
Kerala Kaumudi Online
Sunday, 16 June 2024 2.44 PM IST

'കളക്ടേഴ്സ് ബിൻ' പട്ടാമ്പി

bin
plastic bin

പട്ടാമ്പി: പ്ലാസ്റ്റിക് നിർമാർജനത്തിന് 'കളക്ടേഴ്സ് ബിൻ' പദ്ധതിയുമായി പട്ടാമ്പി നഗരസഭ. രണ്ടുലക്ഷംരൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനാണ് പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്‌കരിച്ചത്.

വിവിധയിടങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിനായുള്ള കുട്ടകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്‌കരിക്കയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിൽ ഇവ സ്ഥാപിക്കും. ഇരുമ്പുവലകൾകൊണ്ടുണ്ടാക്കിയ മാലിന്യത്തൊട്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദ്യാലയങ്ങളിൽ കുട്ടികളും ജീവനക്കാരും ഉപയോഗംകഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഈ കൊട്ടകളിൽ നിക്ഷേപിക്കും. നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ ഇവ ശേഖരിക്കും. വിദ്യാലയങ്ങൾക്കുപുറമേ പൊതു ഇടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CLEAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.