തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഥമ വനിതാ ജയിൽ സൂപ്രണ്ട് പൂജപ്പുര ചെങ്കള്ളൂർ സി.ജി.ആർ.എ 12എയിൽ മേരി രത്നാ ഭായ് (84) നിര്യാതയായി. 1991ൽ സംസ്ഥാനത്തെ ആദ്യ വനിതാ ജയിൽ നെയ്യാറ്റിൻകരയിൽ സ്ഥാപിച്ചപ്പോൾ മേരി രത്നാ ഭായ് പ്രഥമ സൂപ്രണ്ടായി. അഞ്ചുവർഷത്തെ സേവനത്തിനുശേഷം 1996ൽ വിരമിച്ചു. ഭർത്താവ്: പരേതനായ രമേശ് ബാബു. മക്കൾ: നാൻസി ഡേവിഡ്, ബെറ്റ്സി ജോർജ്, റോഷ്നി ജോസഫ്, ബീന ജോസഫ്, അഭിലാഷ് ജി. രമേഷ്. മരുമക്കൾ: രാജൻ ഡേവിഡ്, ജോർജ് മാത്യു, ജൂബി ജോസഫ്, കൃഷ്ണലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |