ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 10 വർഷം ദൈർഘ്യമുള്ള 'ബ്ലൂ റെസിഡൻസി വിസ' പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇയ്ക്ക് അകത്തും പുറത്തുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ അപേക്ഷകൾ പരിഗണിക്കും. അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, അസോസിയേഷനുകൾ, എൻ.ജി.ഒകൾ എന്നിവയിലെ അംഗങ്ങൾക്കും ആഗോളതലത്തിൽ അംഗീകാരങ്ങൾ നേടിയവർക്കും വിസയ്ക്ക് അർഹതയുണ്ട്. ആക്ടിവിസ്റ്റുകളെയും ഗവേഷകരെയും പരിഗണിക്കും. യോഗ്യതയുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. അർഹതയുള്ളവരെ യു.എ.ഇയിലുള്ള അധികാരികൾക്കും നോമിനേറ്റ് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |