സുരക്ഷിതമായ ഭാവിക്കുവേണ്ടി നിരവധി നിക്ഷേപപദ്ധതികൾ ഇപ്പോൾ നിലവിലുണ്ട്. വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം കൃത്യമായി നിക്ഷേപിച്ച് മികച്ച ലാഭം കിട്ടുന്ന പദ്ധതികൾ തിരിച്ചറിയാൻ നമ്മൾ കുറച്ച് ബുദ്ധിമുട്ടാറുണ്ട്. സ്ത്രീകൾക്കുവേണ്ടി മാത്രവും നിരവധി നിക്ഷേപപദ്ധതികൾ ഇന്ന് ബാങ്കുകളിലുണ്ട്. അത്തരത്തിൽ തപാൽ വകുപ്പിന്റെ കീഴിൽ വരുന്ന ഒരു നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മഹിളാ സമ്മാൻ സേവിംഗ്സ് അല്ലെങ്കിൽ മഹിളാ സമ്മാൻ ബചത് പത്ര.
കഴിഞ്ഞ വർഷം ഏപ്രിലോടെയാണ് ഈ പദ്ധതി നിലവിൽ വരുന്നത്. സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കിയ ഒരു പദ്ധതി കൂടിയാണിത്. പോസ്റ്റ് ഓഫീസുകളിലൂടെയും സ്വകാര്യ ബാങ്കുകളിലൂടെയും ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. ഇതിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച വരുമാനം നേടിയെടുക്കാൻ സാധിക്കും.
ഈ പദ്ധതിയിൽ ചേരാൻ യോഗ്യരായ സ്ത്രീകൾക്ക് ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കാൻ സാധിക്കുമെന്നത് ഒരു പ്രത്യേകതയാണ്. സ്ത്രീകൾക്ക് അവരുടെ പ്രായപൂർത്തിയാകാത്ത പെൺമക്കൾക്ക് വേണ്ടിയും പണം നിക്ഷേപിക്കാവുന്നതാണ്.
പലിശനിരക്ക്
രണ്ട് വർഷത്തെ കാലാവധിയാണ് ഈ പദ്ധതിക്കുളളത്. നിക്ഷേപത്തിന് 7.5 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. മൂന്ന് മാസത്തിലൊരിക്കൽ പലിശയിനത്തിൽ പണം നിക്ഷേപകന്റെ അക്കൗണ്ടിൽ എത്തിച്ചേരും. അതായത് 10,000 രൂപയുടെ നിക്ഷേപമാണ് നിങ്ങൾ രണ്ട് വർഷം കൊണ്ട് നടത്തുന്നതെങ്കിൽ പലിശയടക്കം 11,602 രൂപ അക്കൗണ്ടിൽ എത്തും.
അക്കൗണ്ട് ആരംഭിച്ച് രണ്ട് വർഷക്കാലം പദ്ധതിയിലൂടെ പണം നിക്ഷേപിക്കാവുന്നതാണ്. മെച്യൂരിറ്റി കാലയളവ് കഴിയുന്നതോടെ അക്കൗണ്ട് ഉടമയക്ക് നിക്ഷേപ തുകയോടൊപ്പം പലിശയും പിൻവലിക്കാവുന്നതാണ്. 1000 രൂപ മുതലുളള നിക്ഷേപം ഈ പദ്ധതിയിലൂടെ നടത്താവുന്നതാണ്. നൂറ് രൂപയുടെ ഗുണിതങ്ങളായി പണം നിക്ഷേപിക്കേണ്ടത്. പദ്ധതി പ്രകാരം നിക്ഷേപകന് മൂന്ന് മാസത്തെ ഇടവേളയിൽ ഒന്നിലധികം അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്. പദ്ധതിയിൽ ചേർന്ന് ഒരു വർഷം കഴിയുമ്പോഴേക്കും അക്കൗണ്ടിലുളള പണത്തിന്റെ 40 ശതമാനം വരെ പിൻവലിക്കാനും സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |