കാഞ്ഞങ്ങാട് : പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി കേന്ദ്ര സർക്കാരിന് കീഴിൽ പ്രവാസികാര്യ മന്ത്രാലയം രൂപീകരിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ജനതാ പ്രവാസി സെന്റർ കാസർകോട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു കാഞ്ഞങ്ങാട് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജെ.പി.സി. സംസ്ഥാന പ്രസിഡന്റ് സുനിൽ ഖാൻ പ്രഭാഷണം നടത്തി. ആർ.ജെ.ഡി. സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണൻ,ജെ.പി.സി സംസ്ഥാന ജന.സെക്രട്ടറി അനിസ് ബാലുശ്ശേരി, മായാകുമാരി ഇ.വി.ഗണേശൻ, പനങ്കാവ് കൃഷ്ണൻ സംസാരിച്ചു. അഹമ്മദലി കുമ്പള സ്വാഗതവും വി കെ.ചന്ദ്രൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ:എ.മുകുന്ദൻ (പ്രസി) വി.കെ.ചന്ദ്രൻ,ഇബ്രാഹിം കൊപ്പളം (വൈസ് പ്രസിഡന്റുമാർ), വിജയൻ മണക്കാട്ട് (ജന.സെക്രട്ടറി) പ്രജീഷ് പാലക്കൽ,പി.കമലാക്ഷൻ ( ജോയിന്റ് സെക്രട്ടറിമാർ)ശശിധരൻ അന്തിക്കോട്ട് ട്രഷ.)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |