കോഴിക്കോട്: കാലിക്കറ്റ് പ്രസ്ക്ലബിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് ബിരുദധാരികൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാം.ബിരുദപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.കേരള ഗവൺമെന്റ് അംഗീകാരമുള്ള മുഴുവൻസമയ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്.
തിയറി ക്ലാസുകൾക്കൊപ്പം വിപുലമായ പ്രായോഗിക പരിശീലനവും നൽകും. സാമ്പത്തിക പിന്നോക്കാവസ്ഥയും പഠനമികവും പരിഗണിച്ച് നിശ്ചിത എണ്ണം സ്കോളർഷിപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായം 2024 ജൂൺ ഒന്നിന് 30 വയസ് കവിയരുത്. അപേക്ഷാ ഫീസ് 300 രൂപ. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റിൽ (www.icjcalicut.com) നൽകിയ ലിങ്ക് മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസ് ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ (NEFT) ആയോ, ഇ-പേമെന്റ് ആപ്പുകൾ വഴിയോ അടയ്ക്കാം.
ഫോൺ : 9447777710, 9074739395, 04952727869, 2721860. ഇമെയിൽ : icjcalicut@gmail.com
മുംബൈ സർവകലാശാലയിൽ ക്ഷേത്ര മാനേജ്മെന്റ് കോഴ്സ്
മുംബയ്: ക്ഷേത്ര ഭരണം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് മുംബയ് സർവകലാശാല അടുത്ത അദ്ധ്യന വർഷം മുതൽ ക്ഷേത്ര മാനേജ്മെന്റ് കോഴ്സുകൾ ആരംഭിക്കുമെന്ന് വൈസ് ചാൻസലർ രവീന്ദ്ര കുൽക്കർണി അറിയിച്ചു. ഒരു വർഷ ഡിപ്ലോമ കോഴ്സ്, ആറു മാസ സർട്ടിഫിക്കറ്റ് കോഴ്സ് എന്നിവയാണ് ആദ്യ ഘട്ടത്തിലുണ്ടാകുക. ഇതിനായി സർവകലാശാലയുടെ ഹിന്ദു സ്റ്റഡി സെന്ററും ടെമ്പിൾ കണക്ട് എന്ന സ്ഥാപനവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. കോഴ്സ് വിജയമെന്നു കണ്ടാൽ ക്ഷേത്ര ഭരണത്തിൽ എം.ബി.എ ആരംഭിക്കും.
ഭാരതീയ വിജ്ഞാനം, ക്രൗഡ് മാനേജ്മെന്റ്, മാനേജ്മെന്റ് സയൻസ്, റവന്യൂ, ഫിനാൻഷ്യൽ അഫയേഴ്സ്, വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം, ഡിസാസ്റ്റർ മാനേജ്മെന്റ് എന്നീ വിഷയങ്ങളാണ് പഠിപ്പിക്കുക. ജൂണിൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ തുടങ്ങും.
ഇന്ത്യയിൽ ഏഴു ലക്ഷത്തോളം ക്ഷേത്രങ്ങളുണ്ടെന്നാണ് ടെമ്പിൾ കണക്ട് വ്യക്തമാക്കുന്നത്. ഇതിൽ 200 എണ്ണം വലിയ ട്രസ്റ്റുകൾക്കു കീഴിലാണ്.
ഐ.സി.എ.ഐ സി.എ പരീക്ഷ
ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ICAI) സെപ്തംബറിൽ നടക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകളുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.
സി.എ ഫൗണ്ടേഷൻ: അപേക്ഷാ സമയം- ജൂലായ് 28 മുതൽ ആഗസ്റ്റ് 10 വരെ. തെറ്റു തിരുത്തൽ സമയം- ആഗസ്റ്റ് 14 മുതൽ 16 വരെ. പരീക്ഷ- സെപ്തംബർ 13, 15, 18, 20 തീയതികളിൽ.
സി.എ ഇന്റർമീഡിയറ്റ്: അപേക്ഷാ സമയം- ജൂലായ് ഏഴ് മുതൽ 20 വരെ. തെറ്റു തിരുത്തൽ സമയം- ജൂലായ് 24 മുതൽ 26 വരെ. പരീക്ഷ- സെപ്തംബർ 12 മുതൽ 23 വരെ. വെബ്സൈറ്റ്: icai.org.
വൈദ്യുതി പൊതുതെളിവെടുപ്പ് 22ന്
തിരുവനന്തപുരം: വൈദ്യുതി ദുരുപയോഗമുൾപ്പെടെയുള്ള ആക്ഷേപങ്ങൾക്ക് പരാതിയും അപേക്ഷയും നൽകുന്നരീതിയും ഫീസും സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായമറിയാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 22ന് പൊതുതെളിവെടുപ്പ് നടത്തും. രാവിലെ 11ന് വെള്ളയമ്പലത്തെ കമ്മിഷൻ ആസ്ഥാനത്ത് കോർട്ട് ഹാളിലാണ് തെളിവെടുപ്പ്.കരടിന്റെ പകർപ്പ് കമ്മിഷൻ വെബ്സൈറ്റിൽ.
പൊതുതെളിവെടുപ്പിൽ നേരിട്ടെത്താൻ കഴിയാത്തവർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി 21ന് ഉച്ചയ്ക്ക് 12നകം പേരും വിശദവിവരങ്ങളും ഫോൺനമ്പരും kserc@erckerala.orgയിൽ അറിയിക്കണം. ഇമെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാം. തപാൽ, ഇ മെയിൽ വഴി അറിയിക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 വിലാസത്തിൽ 22ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |