തിരുവനന്തപുരം: കീം പരീക്ഷയുടെ ഉത്തര സൂചികകളിലെ പരാതി അയയ്ക്കുന്നതിനുള്ള തീയതി 15ന് വൈകിട്ട് 5 വരെ നീട്ടി.
പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് നിശ്ചിത സമയത്തിനകം അപേക്ഷിക്കാനാവാതിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കിടെക്ചർ(ബി.ആർക്ക്), മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ(എം.ബി.ബി.എസ്, ബി.ഡി.എസ്) എന്നിവയിലേക്ക് പ്രവേശനത്തിനായി പുതുതായി അപേക്ഷിക്കാം. നേരത്തെ അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. താത്പര്യമുള്ളവർ 19ന് വൈകിട്ട് 6നകം www.cee.kerala.gov.in ലൂടെ അപേക്ഷിക്കണം.
കീം: ഭിന്നശേഷി ശാരീരിക പരിശോധന
തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിച്ചവരിൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മെഡിക്കൽ ബോർഡ് 19 മുതൽ 29 വരെ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ തിരുവനന്തപുരം ഗവ.നഴ്സിംഗ് കോളേജ് കോൺഫറൻസ് ഹാളിൽ നടത്തുന്നു. വിവരങ്ങൾക്ക് www.cee.kerala.gov.in
എം.എസ് സി, പി എച്ച്.ഡി ബയോടെക്നോളജിഅപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എം.എസ്.സി ബയോടെക്നോളജിക്കും ഡിസീസ് ബയോളജി, ന്യൂറോബയോളജി, ബയോഇൻഫർമാറ്റിക്സ്, പ്ലാന്റ് സയൻസ് എന്നിവയുടെ വിവിധ മേഖലകളിലെ പി എച്ച്.ഡി പ്രോഗ്രാമിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എം.എസ് സി ബയോടെക്നോളജിക്ക് ഡിസീസ് ബയോളജി, ജനറ്റിക് എൻജിനിയറിംഗ് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യവർഷം പ്രതിമാസം 6000 രൂപയും രണ്ടാം വർഷം പ്രതിമാസം 8000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും. ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26. കൂടുതൽ വിവരങ്ങൾക്ക് https://rgcb.res.in/msc-adm, https://rgcb.res.in/phd-adm.
എം.സി.എ പ്രവേശന
പരീക്ഷ ജൂലായ് 7ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിൽ മാസ്റ്റർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂലായ് 7ന് നടക്കും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |