തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ ഫാർമസി കോഴ്സിന്റെ പുതുക്കിയ പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ മാത്രം എഴുതുന്ന വിദ്യാർത്ഥികൾ 6ന് ഉച്ചയ്ക്ക് ഒന്നിന് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300.
കീം 2024 ഫാർമസി പരീക്ഷ ജൂൺ ആറിന്
കീം 2024-ലെ ഫാർമസി പരീക്ഷ ജൂൺ ആറിലേക്ക് മാറ്റിയതായി കമ്മിഷണർ ഒഫ് എൻട്രൻസ് എക്സാമിനേഷൻസ് അറിയിച്ചു. ജൂൺ ഒമ്പതിന് പരീക്ഷ നടക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
2. കീം 2024 അഡ്മിറ്റ് കാർഡ്
കേരള എൻജിനിയറിംഗ്, അഗ്രികൾച്ചറൽ, മെഡിക്കൽ (KEAM 2024) അഡ്മിറ്റ് കാർഡ് cee.kerala.gov.in.-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജൂൺ ഒന്നു മുതൽ ഒമ്പതു വരെയാണ് എൻട്രൻസ് പരീക്ഷ.
ബാച്ചിലർ ഒഫ് ഡിസൈൻ കോഴ്സ്
തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. സംവരണ വിഭാഗക്കാർക്ക് ആകെ 40 ശതമാനം മാർക്ക് മതി. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്സിന് ചേരാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 04712324396, 2560327.
സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ
തിരുവനന്തപുരം: ദൃശ്യമാദ്ധ്യമരംഗത്ത് അവസരങ്ങളുള്ള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും മേയ് 31 വരെ അപേക്ഷിക്കാം. കെ-ഡിസ്കിന്റെ സ്കോളർഷിപ്പുമുണ്ട്.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഓരോ കോഴ്സിനും 20 സീറ്റുകളുണ്ട്. വിശദവിവരങ്ങൾക്ക്: 9895788155, 7012690875,www.mediastudies.cdit.org.
ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി
തിരുവനന്തപുരം: 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രവേശനത്തിന് ജൂൺ 5 വരെ അപേക്ഷിക്കാം. അപേക്ഷകർ ഹയർ സെക്കൻഡറി പരീക്ഷയോ, തത്തുല്യ പരീക്ഷകളോ വിജയിച്ചിരിക്കണം. സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചവർക്കും അപേക്ഷിക്കാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്കാണ് കോഴ്സിന് ചേരാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 04712324396, 2560327.
തുറമുഖ മേഖലയിലെ സംരംഭക അവസരങ്ങൾ - സൗജന്യ വർക്ക്ഷോപ്പ് 22ന്
തിരുവനന്തപുരം : തുറമുഖ മേഖലയിലെ സംരംഭക സാദ്ധ്യതകളെക്കുറിച്ച് പ്രശസ്ത മാരിടൈം വിദഗ്ദ്ധൻ നാണു വിശ്വനാഥൻ നയിക്കുന്ന വർക്ഷോപ്പ് 22ന് ഉച്ചയ്ക്ക് രണ്ടു മണിമുതൽ തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കും. പോർട്ട്, മാരിടൈം, ലോജിസ്റ്റിക്സ്, ഷിപ്പിംഗ്, കണ്ടെയ്നർ ഹാൻഡ്ലിങ്, എക്സ്പോർട്ട് - ഇംപോർട്ട് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |