SignIn
Kerala Kaumudi Online
Thursday, 04 July 2024 5.20 AM IST

@വാർഡ് വിഭജന ബിൽ ചർച്ച ആവശ്യപ്പെട്ടില്ല: മന്ത്രി

assembly

തിരുവനന്തപുരം: വാർഡ് വിഭജന ബിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നില്ലെന്ന് മന്ത്രി എം.ബി രാജേഷ്. ജനാധിപത്യ മര്യാദ കാട്ടിയില്ലെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണ്.ഒന്നുകിൽ പ്രതിപക്ഷത്തിന് അമളി പറ്റിയതാണ്. അല്ലെങ്കിൽ ബോധപൂർവ്വം ആരോപണം ഉന്നയിക്കുന്നു. ചില മാദ്ധ്യമങ്ങളും അതേറ്റുപിടിച്ച് സർക്കാരിനെ കുറ്റപ്പെടുത്താൻ ശ്രമിക്കുകയാണ്. മാദ്ധ്യമങ്ങൾ പക്ഷപാതപരമായിട്ടാണ് വാർത്ത നൽകുന്നതെങ്കിൽ യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കാൻ വേറെ മാർഗ്ഗങ്ങളുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മദ്യനയം ചർച്ച

തുടങ്ങി

മദ്യനയത്തിൽ ചർച്ച തുടങ്ങിയതായി മന്ത്രി രാജേഷ് പറഞ്ഞു. ബാർ മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. അവരുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഇതുവരെ നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASSEMBLY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.