SignIn
Kerala Kaumudi Online
Saturday, 27 July 2024 8.23 AM IST

ചായക്കട ഒരുക്കി ഒരു അന്താരാഷ്ട്ര തേയില ദിനം

teashope
ചായക്കട

പീരുമേട് : അന്താരാഷ്ട്ര തേയിലദിനം പ്രമാണിച്ച് കോണി മാററ്റീ എസ്റ്റേറ്റാണ് അധികൃതർ പൊതുജനങ്ങൾക്കായി തോട്ടം മേഖലയിൽ ചായ ദിനാചരണം നടത്തി.അശ്വഗന്ധം ജാതിപത്രി ഗ്രാമ്പൂ ഏലയ്ക്ക ഇഞ്ചി തുടങ്ങിയ ഒമ്പതോളം സുഗന്ധവ്യഞ്ജനങ്ങളാൽ തയ്യാറാക്കിയ മസാല ചായയാണ് ഒരുക്കിയത്. . മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത് അശ്വഗന്ധി എന്ന ഔഷധം ആണ്. ഈ ചായ കുടിച്ചാൽ കൂടുതൽ ഉന്മേഷവും മാനസിക സമ്മർദ്ദം കുറയും എന്നുംഫാക്ടറി മാനേജർ സാബു പി ഈപ്പൻ പറയുന്നു. മറ്റൊരു പ്രത്യേകത കൂടി ഈ ചായ ദിനത്തിൽ
പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് കോണിമാറ എസ്റ്റേറ്റ് അധികൃതർ തന്തൂരി ചായ. മണ്ണ് ചട്ടി ചൂടാക്കി അതിൽ ചായ ഒഴിച്ച് മൺ ഉപയോഗിച്ച് നിർമ്മിച്ച ഗ്ലാസിൽ തന്നെയാണ് ചായ പൊതുജനങ്ങൾക്കായി വിതരണം ചെയ്യുന്നത്. ഇതിനായി പഴമ നിലനിർത്തിയുള്ള ചായക്കടയും കോണിമറ ഔട്ട്‌ലെറ്റിനോട് ചേർന്ന് നിർമ്മിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.