ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന തിരുവാതിരയായി ശിവഗിരിയിൽ അരങ്ങേറി. മാവേലിക്കര മാങ്കാംകുഴി, പാറക്കുളങ്ങര പ്രദേശത്തു നിന്നുള്ള, എസ്.എൻ.ഡി.പി യോഗം 220 -ാം നമ്പർ ശാഖാംഗങ്ങൾ ഇന്നലെ വൈകിട്ട് നാലരയ്ക്കായിരുന്നു അരങ്ങേറ്റം കുറിച്ചത്. രേഷ്മ ടീച്ചർ ആണ് പരിശീലക. ലീഡർ സുമിയുടെ നേതൃത്വത്തിൽ രജനി, ശശികല, സന്ധ്യാറാണി, നീതു, ഷീജ, പുഷ്പ, ശാലു, അഞ്ജന, അർച്ചന എന്നിവർ അവതരിപ്പിച്ച തിരുവാതിരയിൽ മറ്റു ദേവീഗീതങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |