തിരുവനന്തപുരം: വാഷിംഗ്ടൺ ഡി.സിക്ക് സമീപം സ്ഥാപിതമായിട്ടുള്ള ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചാൾസ് കൗണ്ടി കമ്മിഷണർ റൂബിൻ കോളിൻസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രൊഫ.ഡോ.ബ്രൂസ് റസ്സൽ മുഖ്യപ്രഭാഷണം നടത്തി. ആശ്രമ ആദ്ധ്യാത്മിക ആചാര്യൻ സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തി.
ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്ക (സന) പ്രസിഡന്റ് ആലുംമൂട്ടിൽ ശിവദാസൻ മാധവൻ ചാന്നാർ അദ്ധ്യക്ഷത വഹിച്ചു. മുംബയ് മന്ദിരസമിതി പ്രസിഡന്റ് എം.ഐ.ദാമോദരൻ, പ്രേമൻഗോപാലൻ (യു.എ.ഇ), പ്രസന്നബാബു (ന്യൂയോർക്ക്), അശോകൻവേങ്ങശ്ശേരി, ശ്രീലേഖ കൃഷ്ണൻ(ഫിലാഡെൽഫിയ),സാന്ദൻനടരാജൻ (ഡാളസ്) തുടങ്ങിയവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി മിനിഅനിരുദ്ധൻ സ്വാഗതവും ട്രസ്റ്റി ബോർഡംഗം കോമളൻ കുഞ്ഞുപിള്ള നന്ദിയും പറഞ്ഞു. വാർഷികത്തോടനുബന്ധിച്ചുള്ള സുവനീറിന്റെ പ്രകാശനം റൂബിൻകോളിൻസിന് നൽകി സ്വാമി ഗുരുപ്രസാദ് നിർവഹിച്ചു.
ഉള്ളൂർ ശ്രീധർമ്മനിലയത്തിലെ പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന, ഗുരുദേവന്റെ കരസ്പർശമേറ്റ ഫൗണ്ടൻ പേന ആശ്രമത്തിൽ സ്ഥാപിച്ചു. വി.ഭാർഗ്ഗവൻ വൈദ്യർക്ക് ഗുരുദേവൻ സമ്മാനിച്ച പേന മുൻനിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീല ആർ.ചന്ദ്രനും മകൻ സുപ്രീംകോടതി അഭിഭാഷകൻ വിഷ്ണുശർമ്മയുമാണ് അമേരിക്കയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |