SignIn
Kerala Kaumudi Online
Friday, 20 September 2024 7.39 PM IST

ഒരു സ്‌പൂൺ കറ്റാർവാഴ ജെൽ മതി, കൊറിയക്കാരുടെ സൗന്ദര്യ രഹസ്യം നിങ്ങൾക്കും തയ്യാറാക്കാം; ഫലം മിനിട്ടുകൾക്കുള്ളിൽ

Increase Font Size Decrease Font Size Print Page
beauty

കൗമാര പ്രായത്തിലുള്ളവർ മുതൽ മുതിർന്നവർ വരെ ഇന്ന് സൗന്ദര്യ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്നതുമായ മാർഗങ്ങളാണ് ഭൂരിഭാഗം പേരും അന്വേഷിക്കുന്നത്. ഇതിനായി വിപണിയിൽ കിട്ടുന്ന വിലയേറിയ പല ക്രീമുകളും പാക്കുകളും പരീക്ഷിക്കാറുമുണ്ടാകും.

എന്നാൽ, ഇവയിൽ കെമിക്കലുകൾ ചേർന്നിട്ടുള്ളതിനാൽ ഗുണത്തേക്കാളേറെ ദോഷം ഉണ്ടാകാനാണ് സാദ്ധ്യത കൂടുതൽ. അതിനാൽ, വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ക്രീമിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. മുഖത്തെ ചുളിവുകൾ മാറാനും വെയിലേറ്റ കരിവാളിപ്പ് മാറാനും കൊറിയക്കാരെ പോലെ ഗ്ലാസ് സ്‌കിൻ ലഭിക്കാനും ഈ ക്രീം പുരട്ടുന്നതിലൂടെ സാധിക്കും.

ആവശ്യമായ സാധനങ്ങൾ

കറുത്ത എള്ള് - 2 ടീസ്‌പൂൺ

വെള്ളം - അര ഗ്ലാസ്

ഗ്ലിസറിൻ - ഒരു ടീസ്‌പൂൺ

കറ്റാർവാഴ ജെൽ - ഒരു ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

രാത്രി എള്ള് വെള്ളത്തിൽ കുതിരാൻ വയ്‌ക്കുക. പിറ്റേന്ന് രാവിലെ മിക്‌സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുക്കണം. ഇതിലേക്ക് ഗ്ലിസറിൻ, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു പാത്രത്തിലാക്കി നന്നായി അടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖം നന്നായി വൃത്തിയാക്കുക. ശേഷം ഈ ക്രീം മുഖത്ത് പുരട്ടി കിടന്നുറങ്ങാവുന്നതാണ്. രാവിലെ കഴുകി കളഞ്ഞാൽ മതി. അതിന് കഴിയില്ലെങ്കിൽ മുഖത്ത് പുരട്ടി 20 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOREAN GLASS SKIN, SKINCARE TIPS, GLOWING SKIN TIPS, SKIN BRIGHTENING TIPS, SKIN WHITENING TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.