കൊച്ചി: സൗണ്ട് ഒഫ് മ്യൂസിക് എന്ന പേരിൽ പ്രൊഫഷണൽ ഗായകരുടെയും ഓർക്കസ്ട്ര കലാകാരന്മാരുടെയും സംയുക്ത സംഘടന രൂപീകരിച്ചു. എം.കെ.ജെയിംസ് (പ്രസിഡന്റ്), എം. ഹരിഗോവിന്ദ് (സെക്രട്ടറി), പി.ശശികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 'നിത്യഹരിതം' എന്ന സംഗീത സന്ധ്യ മേയ് 24 ശനി വൈകിട്ട് 7 മണിക്ക് എറണാകുളം രാമവർമ്മ ക്ലബിൽ നടക്കും. ഇരുപത്തഞ്ചോളം സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ പഴയ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ ആലപിക്കുന്നത് സാബു കലാഭവൻ, പി.ശശികുമാർ, ഹരികൃഷ്ണൻ, ചിത്ര അരുൺ, വൃന്ദ മേനോൻ, ഹരിഗോവിന്ദ്, റ്റാറ്റോ, ബിനിൽ, സുനിൽ മേനോൻ തുടങ്ങിയ ഗായകരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |