പരിയാരം: കേരളാ ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ 113 പോയിന്റുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ചാമ്പ്യന്മാരായി. 58 പോയിന്റുകളോടെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനവും കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജ് 46 പോയിന്റുകളോടെ മൂന്നാംസ്ഥാനവും നേടി.
സമാപന ചടങ്ങിൽ എം. വിജിൻ എം.എൽ.എ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. കെ.പി. ഷീബ ദാമോദർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല സ്റ്റുഡന്റ്സ് ഡീൻ ഡോ. വി.എം ഇഖ്ബാൽ, സ്പോർട്സ് കോഓർഡിനേറ്റർ കെ.കെ. രാജീവ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എസ്.എം. സരീൻ, മെഡിക്കൽ കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. പി.പി. ബിനീഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |