ലണ്ടൻ : യു.കെയിൽ പൊതുതിരഞ്ഞെടുപ്പ് ജൂലായ് 4ന് നടത്തുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. തിരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടത്തുമെന്നായിരുന്നു പ്രതീക്ഷ. 2025 ജനുവരി 28 ആണ് തിരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി. ഋഷിയുടെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടി, എതിരാളികളായ ലേബർ പാർട്ടിക്ക് മുന്നിൽ വൻ പരാജയം നേരിടുമെന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. 15 വർഷത്തോളമായി യു.കെ ഭരിക്കുന്നത് കൺസർവേറ്റീവ് പാർട്ടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |