മലയിൻകീഴ്: മലയിൻകീഴ് പൊലീസ് വയോജന മൈത്രിയുടെ ആഭിമുഖ്യത്തിൽ അന്തീയൂർക്കോണം ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ, മലയിൻകീഴ് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,വിളവൂർക്കൽ ഗവ.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഇരുപത് കുട്ടികൾക്ക് വീതം നോട്ടുബുക്ക് മലയിൻകീഴ് എസ്.ഐ ഗോപകുമാർ വിതരണം ചെയ്തു.വയോജനമൈത്രി കൺവീനർ വി.കെ.സുധാകരൻ നായർ.സ്കൂളുകളിലെ എച്ച്.എം,വയോജനമൈത്രി അംഗങ്ങളായ കൃഷ്ണൻ നായർ,ശേഖരൻനായർ,സുകുമാരൻ,മോഹനൻ.ശ്രീകണ്ഠൻനായർ, ജയിംസ് ശ്രീകുമാർ,ക്രിസ്തദാസ്, മോഹനൻനായർ,ജയ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |