ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് 2024 ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (AAT) പരീക്ഷാ കേന്ദ്രങ്ങൾ ഐ.ഐ.ടി മദ്രാസ് പ്രഖ്യാപിച്ചു. ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപുർ, ഭുവനേശ്വർ, മദ്രാസ്, റൂർക്കി ഐ.ഐ.ടികളാണ് പരീക്ഷാ കേന്ദ്രങ്ങൾ. എ.എ.ടി പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 9,10 തീയതികളിൽ നടക്കും. ജൂൺ 12-നാണ് പരീക്ഷ. ജൂൺ 14-ന് ഫലമറിയാം.
ഭുവനേശ്വർ, ഗൊരഖ്പുർ, റൂർക്കി ഐ.ഐ.ടികളിലെ ബി.ആർക്ക് പ്രോഗ്രാം പ്രവേശനം എ.എ.ടിയുടെ അടിസ്ഥാനത്തിലാണ്. വെബ്സൈറ്റ് jeeadv.ac.in.
AICTE-യുടെ പി എച്ച്.ഡി, എം.ഇ, എം.ടെക് രജിസ്ട്രേഷൻ
ആൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ (AICTE) പിഎച്ച്.ഡി, എം.ഇ, എം.ടെക് പ്രോഗ്രാമുകൾക്ക് ജൂൺ 20നകം അപേക്ഷിക്കണം. AICTE അംഗീകാരമുള്ള പോളിടെക്നിക്കുകൾ, എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിലെ മുഴുവൻ സമയ ഫാക്കൽറ്റി അംഗങ്ങൾക്ക് അപേക്ഷിക്കാം. IISc, IIT-കൾ, IIIT-കൾ, C-DAC എന്നിവയ്ക്കു കീഴിലായിരിക്കും പ്രോഗ്രാം. വെബ്സൈറ്റ്: aicte-india.org.
ഭിന്നശേഷിജീവനക്കാരുടെ
സ്ഥലംമാറ്റം:
ഉത്തരവിറക്കി
തിരുവനന്തപുരം: ഭിന്നശേഷിയുള്ള ജീവനക്കാരെ അവശതയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹർജിയിന്മേലുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.
ഭിന്നശേഷിക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭിന്നശേഷിയുള്ള ഒന്നിൽ കൂടുതലുള്ളയാളിനെ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തി സ്ഥലംമാറ്റം നൽകാൻ വകുപ്പ് തലവന് അനുമതി നൽകുന്നതായി ഉത്തരവിൽ പറയുന്നു.
ഇത്തരം വ്യക്തികൾക്ക് അഞ്ചു വർഷം കഴിയുന്ന മുറയ്ക്ക് തൊട്ടടുത്ത സ്റ്റേഷനിലേക്കോ, തൊട്ടടുത്ത സ്റ്റേഷനിൽ ഒഴിവ് ഇല്ലാത്തപക്ഷം തൊട്ടടുത്ത ജില്ലയിലേക്കോ സ്ഥലം മാറ്റം നൽകാനും വ്യവസ്ഥ ചെയ്യാം. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട 29.08.2017ലെ സ.ഉ.(എം.എസ്) നമ്പർ 18/2017/ഉത്തരവ് ഇപ്പോഴത്തെ ഭേദഗതിയോടെ നിലനിൽക്കുമെന്നും ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |