തിരുവനന്തപുരം:ഓട്ടോമൊബൈൽ കമ്പനികൾക്ക് സുപ്രധാന സേവനങ്ങൾ നൽകാൻ കഴിയുന്ന ലോകത്തിലെ മുൻനിര കമ്പനിയായ ഡിസ്പെയ്സിന്റെ ഏഷ്യയിലെ ആദ്യ കേന്ദ്രം തലസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു. മനുഷ്യവിഭവശേഷിയാൽ സമ്പന്നമായ സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥ കരുത്തുറ്റതാണെന്ന് തെളിയിക്കാൻ ഇതിലൂടെ സാധിച്ചതായി മന്ത്രി പി. രാജീവ് പറഞ്ഞു.
കണക്ടഡ് , ഓട്ടോണമസ്, ഇലക്ട്രിക്കൽ പവർ വാഹനങ്ങൾ വികസിപ്പിക്കുന്നതിന് ലോകമെമ്പാടുമുളള പ്രമുഖ ഓട്ടോമൊബൈൽ കമ്പനികൾക്ക് സേവനം നൽകുന്ന സ്ഥാപനം കഴക്കൂട്ടം കിൻഫ്രാ പാർക്കിലാണ് പ്രവർത്തിക്കുന്നത്.
വാഹന വ്യവസായത്തിൽ പോർഷെ, ജാഗ്വാർ, ബിഎംഡബ്ല്യൂ, ഓഡി, വോൾവോ, എവിഎൽ, ബോഷ്, ടാറ്റ മോട്ടോഴ്സ്, ഇസഡ്എഫ്, എംഎഎൻ, ടൊയോട്ട, ഹോണ്ട, ഫോർഡ്, ഹ്യൂണ്ടായ്, വിഡബ്ല്യൂ, ജിഎം, ഡെയ്ംലർ, ഡെൻസോ, റെനോ തുടങ്ങിയ കമ്പനികൾ ഡിസ്പെയ്സിന്റെ ഉപഭോക്ത്യ നിരയിലുണ്ട്.
കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി തന്നതിന് സംസ്ഥാന സർക്കാരിന് നന്ദി അറിയിക്കുന്നതായി ഡിസ്പെയ്സ് ഇന്ത്യ സോഫ്റ്റ്വെയർ ആൻഡ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ആൻഡ്രിയാസ് ഗൗ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |