SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

സ്‌കൈലൈന്റെ അവന്റ് ഗാർഡ് റെസിഡൻസ് ദുബായിൽ

rkskylineskyline

കൊച്ചി: പ്രമുഖ ബിൽഡേഴ്സായ സ്കൈലൈൻ ദുബായ് ജ്യുമേര വില്ലേജ് സെന്ററിൽ പുതിയ പാർപ്പിട പദ്ധതിക്ക് തുടക്കമിട്ടു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും വ്യത്യസ്തത പുലർത്തുന്ന 500 കോടി രൂപയുടെ പാർപ്പിട സമുച്ചയത്തിൽ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചെന്ന് സ്‌കൈലൈൻ ബിൽഡേഴ്‌സ് സി..എം..ഡി കെ.വി അബ്ദുൾ അസീസ് പറഞ്ഞു.

നവീന ഡിസൈനിലും ഫിനിഷിംഗിലും ലോകനിലവാരത്തിലെ സുഖസൗകര്യങ്ങൾ സമന്വയിപ്പിച്ച പദ്ധതിയിൽ നിന്ന് 20 മിനിറ്റ് കൊണ്ട് ഷോപ്പിംഗ് മാളുകൾ, വിനോദകേന്ദ്രങ്ങൾ, ബിസിനസ് സെന്ററുകൾ എന്നിവിടങ്ങളിലെത്താനാകും.
ഉപഭോക്താക്കളുടെ ആശയത്തിനനുസരിച്ച് വീടുകൾ രൂപകല്പന ചെയ്യുന്ന സ്‌കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. 500 കോടി രൂപ മുടക്കിൽ പത്ത് പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ വർഷം 13 പദ്ധതികൾ ആയിരം കോടി രൂപ ചെലവിൽ ആരംഭിക്കും.
സ്‌കൈലൈൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഫിനാൻസ് സീനിയർ വൈസ് പ്രസിഡന്റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SKYLINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.