SignIn
Kerala Kaumudi Online
Thursday, 18 July 2024 3.45 AM IST

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 29ന്

1

തൃശൂർ: തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ വാഹനങ്ങളുടെയും സുരക്ഷാ പരിശോധനയും സ്റ്റിക്കർ വിതരണവും 29ന് മണ്ണുത്തി ഡോൺ ബോസ്‌കോ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ എട്ട് മുതൽ നടത്തും. വാഹനത്തിന്റെ അസൽ രേഖകളും ജി.പി.എസ് രേഖകളും ഹാജരാക്കണം. താലൂക്കിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്കുള്ള റോഡ് സുരക്ഷാ പരിശീലനവും അന്ന് നടത്തും. ഡ്രൈവർമാർ അസൽ ലൈസൻസ് സഹിതം എത്തണം. ജൂൺ മുതൽ സർവീസ് നടത്തേണ്ട മുഴുവൻ സ്‌കൂൾ വാഹനങ്ങളും പരിശോധനയ്ക്ക് എത്തിക്കണം. അന്ന് ഹാജരാക്കാത്ത വാഹനങ്ങളെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.