തൃശൂർ: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയൽക്കൂട്ട ഓക്സിലറി അംഗങ്ങളുടെ കലാമേളയായ 'അരങ്ങ് 2024' ന്റെ പുഴയ്ക്കൽ, ഒല്ലൂക്കര, ചേർപ്പ് ക്ലസ്റ്റർതല കലോത്സവത്തിന് സമാപനം. 75 പോയിന്റുകളോടെ നടത്തറ സി.ഡി.എസ് ഓവറാൾ ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കി. 70 പോയിന്റ് നേടിയ അടാട്ട് സി.ഡി.എസിനാണ് രണ്ടാംസ്ഥാനം. സമാപന സമ്മേളനത്തിൽ ജില്ലാ മിഷൻ അസി. കോ- ഓർഡിനേറ്റർ നിർമ്മൽ എ.സി അദ്ധ്യക്ഷനായി. കോർപറേഷൻ സി.ഡി.എസ് ഒന്ന് ചെയർപേഴ്സൺ സത്യഭാമ, കൈപ്പറമ്പ് ചെയർപേഴ്സൺ സിന്ധു പ്രകാശ്, പാറളം ചെയർപേഴ്സൺ രജനി ഹരിഹരൻ, മാടക്കത്തറ ചെയർപേഴ്സൺ സതി അജയൻ, നടത്തറ ചെയർപേഴ്സൺ ജീജ എന്നിവർ സംസാരിച്ചു. ഒല്ലൂക്കര, പുഴയ്ക്കൽ, ചേർപ്പ് ബ്ലോക്കിലെ സി.ഡി.എസ് ചെയർപേഴ്സന്മാർ, ജില്ലാ പ്രോഗ്രാം മാനേജർ, എൻ.യു.എൽ.എം മാനേജർമാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |