SignIn
Kerala Kaumudi Online
Friday, 06 September 2024 10.16 AM IST

എം.മുകുന്ദന് മണപ്പുറം സമീക്ഷ രാമു കാര്യാട്ട് അവാർഡ്

Increase Font Size Decrease Font Size Print Page

തൃശൂർ : മണപ്പുറം സമീക്ഷയുടെ രാമു കാര്യാട്ട് അവാർഡ് കഥാകാരൻ എം.മുകുന്ദന് സമ്മാനിക്കും. 25,000 രൂപയും ശിൽപ്പവുമാണ് പുരസ്‌കാരം. കെ.വി.പീതാംബരൻ സ്മാരക പുരസ്‌കാരം മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിക്കും സി.കെ.ജി വൈദ്യർ സ്മാരക പുരസ്‌കാരം ഷീബ അമീറിനും പി.സലീം രാജ് പുരസ്‌കാരം കവി.പി.എൻ.ഗോപീകൃഷ്ണനും സമ്മാനിക്കും. 10,000 രൂപയും ശിൽപവുമാണ് അവാർഡ്. നാളെ തളിക്കുളം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പുരസ്‌കാരം നൽകും. പി.ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. മണപ്പുറം സമീക്ഷയുടെ ജോ.സെക്രട്ടറിയായിരുന്ന പി.സലീം രാജ് അനുസ്മരണവും നടക്കുമെന്ന് എം.പി.സുരേന്ദ്രൻ, പ്രൊഫ.ടി.ആർ.ഹാരി, വി.എൻ.രണദേവ്, ടി.എസ്.സുനിൽ കുമാർ, ടി.പി.ബിനോയ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: M MUKUDAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.