ന്യൂഡൽഹി: ബുർഖ,മാസ്ക്,മുഖം മറച്ചുള്ള മറ്റു വസ്ത്രങ്ങൾ തുടങ്ങിയവ ധരിച്ചെത്തുന്നവരെ പ്രത്യേക പരിശോധനയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി ഡൽഹി ഘടകത്തിന്റെ കത്ത്. ഡൽഹിയിലെ ബി.ജെ.പി എം.എൽ.എ അജയ് മഹാവാറിന്റെ നേതൃത്വത്തിലെത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നൽകിയത്. ഇന്നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. മുഖം മറച്ച് എത്തുന്നവരെ പരിശോധിക്കണം.കള്ളവോട്ട് തടയാൻ നടപടി അനിവാര്യമാണ്.തിരിച്ചറിയൽ രേഖകൾ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥരെ ഉൾപ്പെടെ പോളിംഗ് ബൂത്തുകളിൽ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |