കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് & ടെക്നോളജി മേയ് 10 മുതൽ 12 വരെ നടത്തിയ CAT പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് cusat. ac. in.
ഐ.ഐ.എസ്സിയിൽ ബി.ടെക് ‘മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ്’ കോഴ്സ്
ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ (ഐ.ഐ.എസ്സി) ബി.ടെക് ‘മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടിംഗ് പ്രവേശനത്തിന് ജൂൺ 17 വരെ അപേക്ഷിക്കാം. സെലക്ഷൻ ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക് അടിസ്ഥാനമാക്കിയാണ്. അപേക്ഷാഫീസ്: 500 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 250 രൂപ. വാർഷിക ട്യൂഷൻ ഫീ 2 ലക്ഷം രൂപ. മറ്റു ഫീസ് പുറമേ. ആകെ 52 സീറ്റ്. വിശദവിവരങ്ങൾക്ക്: https://iisc.ac.
വെബ്സൈറ്റ്: https://admissions.iisc.ac.in
ഗസ്റ്റ് അദ്ധ്യാപക നിയമനം
തിരുവനന്തപുരം: തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഉറുദു ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ബയോഡാറ്റയും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 29നു വൈകിട്ട് നാലിനകം കോളേജിൽ അപേക്ഷിക്കണം. ഫോൺ: 0490 2346027.
സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാം
ഓസ്ട്രേലിയയിലെ സിഡ്നി സർവകലാശാലയിൽ അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകൾ പഠിക്കാനുള്ള സിഡ്നി സ്കോളേഴ്സ് ഇന്ത്യ സ്കോളർഷിപ് പ്രോഗ്രാമിലേക്കു ജൂൺ 2 വരെ അപേക്ഷിക്കാം. സ്കോളർഷിപ് തുക: വർഷം 40,000 ഡോളർ വരെ. 28 വിദ്യാർത്ഥികൾക്കാണ് അവസരം. സർവകലാശാലയിൽ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകിയവരും കോഴ്സ് തുടങ്ങിയിട്ടില്ലാത്തവരുമായിരിക്കണം. വെബ്സൈറ്റ്: sydney.edu.au
നിയമസഭാ മാദ്ധ്യമ അവാർഡിന് അപേക്ഷിക്കാം
തിരുവനന്തപുരം: കേരള നിയമസഭ ഏർപ്പെടുത്തിയ ആർ. ശങ്കരനാരായണൻ തമ്പി, സി. അച്യുത മേനോൻ നിയമസഭാ മാദ്ധ്യമ അവാർഡ്, ഇ.കെ. നായനാർ, കെ.ആർ. ഗൗരിഅമ്മ നിയമസഭാ മാദ്ധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച്. മുഹമ്മദ് കോയ നിയമസഭാ മാദ്ധ്യമ അവാർഡ് എന്നീ 6 മാദ്ധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയ്ക്കും സംസ്കാരത്തിനും ശക്തി പകരുന്ന മാദ്ധ്യമ പ്രവർത്തനം, അന്വേഷണാത്മക മാദ്ധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ അച്ചടി ദൃശ്യ മാദ്ധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്ക് 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. 2023 ജനുവരി 1നും 2023 ഡിസംബർ 31നും ഇടയിൽ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തിട്ടുള്ള സൃഷ്ടികളാണ് പരിഗണിക്കുക. റിപ്പോർട്ടുകളുടെ/പരിപാടികളുടെ 6 പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂൺ 15ന് വൈകിട്ട് 3നകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം33 എന്ന വിലാസത്തിൽ അയക്കുക.സ്കീം, അപേക്ഷാ ഫോം, വിജ്ഞാപനം എന്നിവ ഓദ്യോഗിക വെബ്സൈറ്റായ www.niyamasabha.orgയിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |