കോഴിക്കോട്: തിരുവണ്ണൂർ കമ്മ്യൂണിക്കേറ്റീവ് പാലിയേറ്റീവ് കെയർ സൊസൈറ്റി വി. പി.എസ് ലേക് ഷോർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 40 നും 60 നും ഇടയിൽ പ്രായമായ അമ്മമാർക്കുള്ള 'അമ്മക്കൊരു കരുതൽ' സൗജന്യ ആരോഗ്യ പദ്ധതി ഇന്ന് രാവിലെ 9.30 ന് ചെറൂട്ടി റോഡ് എം.എസ് എസ് ഓഡിറ്റോറിയത്തിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.എസ്. ലേക് ഷോർ ഹോസ്പിറ്റൽ എം.ഡി എസ് കെ അബ്ദുള്ള അദ്ധ്യക്ഷത വഹിക്കും. ഡോക്ടർമാരായ ചിത്രധാര, സ്മിത ജോയ്, കാർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് പരിശോധന നടത്തുന്നത്. തുടർ ചികിത്സ ആവശ്യമുള്ള പിന്നാക്കം നിൽക്കുന്നവരുടെ ചികിത്സ ലേക് ഷോർ ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |