ആലപ്പുഴ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ മേഖലാ കമ്മറ്റി ആലപ്പുഴ മുനിസിപ്പൽ പ്രദേശത്തെ സ്കൂൾ/ കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കും. 'നമ്മുടെ ഭൂമി നമ്മുടെ ഭാവി നമ്മൾ പുന:സ്ഥാപനത്തിനുള്ള തലമുറ (our land,our future -we are generation restoration) എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി എൽ, പി / യു പി / ഹൈസ്കൂൾ തലത്തിലുള്ളവർ 400 വാക്കുകളിൽ കവിയാതെയും ഹയർ സെക്കൻഡറി / കോളേജ് വിദ്യാർത്ഥികൾ 600 വാക്കിൽ കവിയാതെയും ഉപന്യാസങ്ങൾ തയ്യാറാക്കി ജൂൺ 4 നുള്ളിൽ കെ.വി.ഉത്തമൻ ,പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ആലപ്പുഴ മേഖല, കാട്ടുങ്കൽ വീട്; കൊമ്മാടി, ആലപ്പുഴ 688008 എന്ന വിലാസത്തിൽ അയക്കണം. ഫോൺ : 9495615793, 9446617838
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |