SignIn
Kerala Kaumudi Online
Thursday, 26 September 2024 4.54 AM IST

മഴക്കെടുതി; മൂന്ന് ദിവസത്തിനിടെ ഒന്നേമുക്കാൽ കോടിയുടെ കൃഷിനാശം

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1.82 കോടി രൂപയുടെ (1,82,230,00 രൂപ) കൃഷിനാശം. മേയ് 22 മുതൽ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടർ കൃഷിഭൂമിയിൽ മഴ നാശം വിതച്ചു. 720 കർഷകർക്കാണ് മഴ മൂലം നഷ്ടമുണ്ടായത്. 13,700 കുലയ്ക്കാത്ത വാഴകളും 2,0482 കുലച്ചവയും മഴയിൽ നശിച്ചു. ഇതോടെ മേയ് മാസം മാത്രം ഉണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രിൽ 30 മുതൽ മേയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്.

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നു

ശക്തമായ മഴയെ തുടർന്ന് നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി ആരംഭിച്ച ആകെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 13 കുടുംബങ്ങൾ കഴിയുന്നു. പൊഴിയൂർ യുപി സ്‌കൂളിലെ ക്യാമ്പിൽ നാല് കുടുംബങ്ങളും (ആകെ നാല് പേർ) കോട്ടുകാൽ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളും (ആകെ 14 പേർ) കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ വലിയതുറയിൽ ആരംഭിച്ച ക്യാമ്പിൽ നാല് കുടുംബങ്ങൾ (ആകെ 11 പേർ) കഴിയുന്നുണ്ട്. ശക്തമായ മഴയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ (മേയ് 22 മുതൽ 25 വരെ ) ജില്ലയിൽ 41 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, RAIN, TRIVANDRUM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.