ഒസ്ട്രാവ : പരിക്കിനെത്തുടർന്ന് ചെക്ക് റിപ്പബ്ളിക്കിൽ നടക്കുന്ന ഒസ്ട്രാവ ഗോൾഡൻ സ്പൈക്ക് അത്ലറ്റിക് മീറ്റിൽ ലോക ചാമ്പ്യനും ഒളിമ്പിക് ചാമ്പ്യനുമായ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര മത്സരിക്കില്ല. രണ്ടാഴ്ച മുമ്പ് പരിശീലനത്തിനിടെയേറ്റ നേരിയ പരിക്ക് വഷളാകാതെ ഇരിക്കാനാണ് ഈ തീരുമാനമെടുത്തതെന്ന് നീരജ് അറിയിച്ചു. ജൂലായ്യിലെ പാരീസ് ഒളിമ്പിക്സ് മുന്നിൽക്കണ്ടാണ് ഈ തീരുമാനം.മത്സരിക്കില്ലെങ്കിലും നീരജ് മുഖ്യാതിഥിയായി ഒസ്ട്രാവയിലെത്തുമെന്ന് സംഘാടകർ അറിയിച്ചു.
ഈ വർഷം ദോഹ ഡയമണ്ട് ലീഗ് മീറ്റിലും പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിലുമാണ് നീരജ് മത്സരിച്ചത്. ദോഹയിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ളി നേടിയിരുന്നു. പട്യാലയിൽ 82.27 മീറ്ററേ എറിഞ്ഞുള്ളൂവെങ്കിലും സ്വർണം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |