SignIn
Kerala Kaumudi Online
Saturday, 19 October 2024 8.53 PM IST

'കാണാന്‍ നടി സുമലതയെ പോലെ ഉണ്ട്', പക്ഷേ ആരാധകര്‍ അറിഞ്ഞാല്‍ തെറിവിളിക്കാന്‍ സാദ്ധ്യത

Increase Font Size Decrease Font Size Print Page
sumalatha

പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലെ അഭിനയത്തിന് പിന്നാലെ ടര്‍ബോ എന്ന മമ്മൂട്ടി ചിത്രത്തിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട പുതുമുഖ നടി അഞ്ജന ജയപ്രകാശ്. ഇന്ദുലേഖ എന്ന കഥാപാത്രത്തേയാണ് നടി ടര്‍ബോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്. എമ്മിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തന്നെ കാണാന്‍ പഴയകാല നടി സുമലതയെപ്പോലെയുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യം പറയാന്‍ തനിക്ക് ഭയമായിരുന്നുവെന്നും അഞ്ജന പറയുന്നു. സുമലതയെപ്പോലെയുണ്ട് തന്നെ കാണാന്‍ എന്ന് പറഞ്ഞാല്‍ അവരുടെ ആരാധകര്‍ തെറിവിളിച്ചാലോ എന്ന ഭയം കാരണമാണ് ഇക്കാര്യം ഇതുവരെ പറയാതിരുന്നതെന്നും നടി പറയുന്നു.

തന്റെ അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് സുമലതയെന്നും തൂവാനത്തുമ്പികളെന്ന സിനിമയിലെ അഭിനയം കണ്ടതിന് ശേഷമാണ് അച്ഛന് നടിയെ വലിയ ഇഷ്ടമായതെന്നും അഭിമുഖത്തില്‍ അഞ്ജന ജയപ്രകാശ് പറയുന്നു.

sumalatha

സുമലതയ്ക്ക് നിരവധി ആരാധകരുണ്ടെന്ന് അറിയാം, ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ അവര്‍ സിനിമ മേഖലയില്‍ സജീവമാണ്. മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു നടിയെപ്പോലെയുണ്ട് തന്നെ കാണാന്‍ എന്ന് പറഞ്ഞാല്‍ അവരുടെ ആരാധകര്‍ എങ്ങനെ പ്രതികരിക്കുമെന്ന ഭയമാണ് താന്‍ ഇത് പുറത്ത് പറയാത്തതെന്നാണ് നടി വിശദീകരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SUMALATHA, ANJANA JAYAPRAKASH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.