SignIn
Kerala Kaumudi Online
Sunday, 01 September 2024 5.24 AM IST

കെ.എസ്.ഇ.ബി: വിരമിക്കുന്നവരുടെ കാലാവധി നീട്ടൽ തടഞ്ഞു

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഈ മാസം വിരമിക്കുന്ന മൂന്ന് ചീഫ് എൻജിനിയർമാരുടെ സേവന കാലാവധി നീട്ടണമെന്ന കെ.എസ്.ഇ.ബിയുടെ നിർദ്ദേശത്തിന് തടയിട്ട് ധനവകുപ്പ്. സർവീസ് നിയമങ്ങൾ പ്രകാരവും കെ.എസ്.ഇ.ബി സ്പെഷ്യൽ റൂൾസ് പ്രകാരവും വിരമിച്ചവർക്ക് കാലാവധി നീട്ടി നൽകാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണിത്.

സിവിൽ വിഭാഗം ചീഫ് എൻജിനിയർമാരായ നാലുപേരാണ് ഈ മാസം വിരമിക്കുന്നത്. അതിൽ മൂന്നു പേരുടെ കാലാവധി നീട്ടണമെന്നായിരുന്നു ബോ‌‌ർഡിന്റെ ശുപാർശ. പകരം സ്ഥാനക്കയറ്റം നൽകാൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ ഇല്ലെന്നായിരുന്നു കാരണമായി പറഞ്ഞത്. കാലാവധി നീട്ടാനുള്ള ബോർഡിന്റെ നീക്കത്തിനെതിരെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി മന്ത്രിക്ക് പരാതിയും നൽകിയിരുന്നു.

30 വ‌ർഷത്തിലേറെ സേവന പരിചയവും വിവിധ മേഖലകളിൽ ജോലി ചെയ്ത് യോഗ്യത തെളിയിച്ചവരുമായ നിരവധി എക്സിക്യുട്ടീവ് എൻജിനിയർമാർ സ്ഥാപനത്തിലുണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസർമാരുടെ സംഘടനകളും ചൂണ്ടിക്കാട്ടി. ഇവർക്ക് സമയാസമയങ്ങളിൽ സ്ഥാനക്കയറ്റം നൽകാത്തതാണ് പ്രശ്നത്തിന് കാരണമെന്നും വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KSEB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.